
മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷിന്റെ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ് വധു സ്വാതി. മാർച്ച് 29ന് രാവിലെ 11നും 12നും മദ്ധ്യേ വധുഗൃഹത്തിലാണ് വിവാഹം.നേരത്തേ തന്റെ പങ്കാളിയെ കണ്ടെത്താനായി സമൂഹമാദ്ധ്യമത്തിലൂടെ വിജിലേഷ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അങ്ങനെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തിയത്. ബി എഡ് ബിരുദധാരിയാണ് സ്വാതി. കോഴിക്കോട് കാരയാട് സ്വദേശിയാണ് വിജിലേഷ്.ഗപ്പി, വരത്തൻ, തീവണ്ടി, കപ്പേള എന്നിവയാണ് മറ്റു ശ്രദ്ധേയ സിനിമകൾ. കൃഷ്ണൻകുട്ടി പണി തുടങ്ങി, അജഗജാന്തരം, ഉപചാരപൂർവ്വം ഗുണ്ടജയൻ, പീസ്, ലൈയ്ക്ക എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു.