
താൻ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്ന് ദുർഗ കൃഷ്‌ണ പറഞ്ഞത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തീയതിയും പുറത്തു വന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുർഗ സേവ് ദ ഡേറ്റ് പുറത്തുവിട്ടത്.
യുവസിനിമാ നിർമാതാവും ദുർഗയുടെ അടുത്തസുഹൃത്തുമായ അർജുൻ രവീന്ദ്രനാണ് വരൻ. ഏപ്രിൽ അഞ്ചിനാണ് വിവാഹം. 'വിമാന'ത്തിലൂടെയാണ് ദുർഗ കൃഷ്‌ണ മലയാളത്തിലെത്തുന്നത്. മോഹൻലാൽ ചിത്രം റാം ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്‌ട്. 4 വർഷമായി താനും അർജുനും പ്രണയത്തിലാണെന്ന് നേരത്തെ ദുർഗ വെളിപ്പെടുത്തിയിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും അന്ന് ദുർഗ പോസ്റ്റ് ചെയ്‌തിരുന്നു.