
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.13 കോടിയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മനാഫ്, ഷാഹുൽ എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ കരിപ്പൂരിൽ 115 കോടിയുടെ സ്വർണമാണ് പിടികൂടിയത്.