രചന: അഭിലാഷ് എൻ. ചന്ദ്രൻ

dq

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്‌റ്റ്‌‌സ്‌മാൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനാകുന്നു. ദുൽഖർ സൽമാനാണ് അഭിലാഷിന്റെ ആദ്യ ചിത്രത്തിൽ നായകനാകുന്നത്. ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേഫെയറർ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന് രചന നിർവഹിച്ച അഭിലാഷ്. എൻ. ചന്ദ്രന്റേതാണ് രചന.ജോഷിയുടെ സംവിധാനത്തിൽ ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. ന്യൂഡൽഹിയും നിറക്കൂട്ടും ശ്യാമയും കഥ ഇതുവരെയും കൗരവരും ധ്രുവവും നായർ സാബും ഉൾപ്പെടെ ഇവരൊരുമിച്ച മുപ്പതിലേറെ ചിത്രങ്ങളിൽ ഭൂരിഭാഗവും സൂപ്പർ ഹി റ്റുകളാണ്. മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി - 20 യിലാണ് മമ്മൂട്ടിയും ജോഷിയും ഒടുവിൽ ഒന്നിച്ചത്.ജോഷിയുടെ മകൻ സംവിധായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ നായകനാകുന്നത് തലമുറകൾ നീളുന്ന ഗാഢസൗഹൃദത്തിന്റെ മനോഹരമായ കാഴ്ചയാണ്.ഇപ്പോൾ സുരേഷ് ഗോപിയെ നായകനാക്കി പാപ്പൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജോഷി. ഒരു മമ്മൂട്ടിച്ചിത്രവും ജോഷിയുടെ വരും കാല പ്രോജക്ടുകളിലുണ്ട്.

തിരുവനന്തപുരത്ത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിലഭിനയിച്ച് വരികയാണ് ദുൽഖർ സൽമാൻ. ഏപ്രിൽ ആദ്യവാരം സല്യൂട്ടിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ഷിഫ്ട് ചെയ്യും. കാസർകോട് മൂന്ന് ദിവസത്തെ ചിത്രീകരണത്തോടെ പൂർണമാകുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ളാൻ. ബോബി - സഞ്ജയ് രചന നിർവഹിക്കുന്ന സല്യൂട്ട് നിർമ്മിക്കുന്നതും വേ ഫെയറർ ഫിലിംസാണ്.