
അശ്വതി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും.തൊഴിലിന് വേണ്ടിയുള്ള പരിശ്രമങ്ങൾ സഫലീകരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഭരണി: ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. പഴയ വാഹനം ലാഭത്തിന് വാങ്ങാൻ സാധിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
കാർത്തിക: പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത. സാമ്പത്തിക അഭിവൃദ്ധി കൈവരും. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. പല വിധത്തിൽ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ഉദ്യോഗസ്ഥന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. ചെലവുകൾ ക്രമാതീതമായി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയീരം: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസം നേരിടും. ഇന്റർവ്യുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: പട്ടാളക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. നിസാരകാര്യങ്ങളെ മുൻനിർത്തി വാദപ്രതിവാദങ്ങളിലേർപ്പെടും. വിദേശയാത്രയ്ക്ക് തടസങ്ങൾ ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂയം:പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. ഗൃഹനിർമ്മാണത്തിനായി ധനം ചെലവഴിക്കും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യസം ഉണ്ടണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: ആനന്ദപ്രദമായ ജീവിതം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പ്രശ്നങ്ങളെ ധീരതയോടെ നേരിടാൻ കഴിയും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം
മകം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദൈവീക കാര്യങ്ങൾക്കായി യാത്ര ചെയ്യാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രം: പിതാവിൽ നന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ബുധനാഴ്ച ദിവസം ഉത്തമമാണ്.
അത്തം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടേണ്ടിവരും. തിങ്കളാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏത് കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് നേരിടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ചോതി: ഏറെനാളുകളായി കാണാതിരുന്ന ബന്ധുമിത്രാദികളെ കണ്ടുമുട്ടും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: വിവാഹത്തിന് അനുകൂല സമയം. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം.സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികൾക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം
അനിഴം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മനസിനു സന്തോഷവും സമാധാനവും ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
കേട്ട: പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വാഹനലാഭം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ശത്രുജയം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു തടസം വരാതിരിക്കാൻ ശ്രദ്ധിക്കണം. ജീവിതപങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. അപകീർത്തിക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. നാടുവിട്ടു കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: വിവാഹ സംബന്ധമായി നിർണായക തീരുമാനം എടുക്കാൻ കഴിയാതെ വരും. സന്താനങ്ങൾ മുഖേന മനസന്തോഷം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷകൾ പൂവണിയും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പ്രമോഷന് ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം : സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം..
ചതയം: സഹോദര സ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. യാത്രകൾ ഉല്ലാസപ്രദമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും. വെള്ളിയാഴ്ച ദിവസം അനുകൂലം .
പൂരുരുട്ടാതി: മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം ലഭിക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. ഗൃഹ നിർമ്മാണത്തിൽ ധനനഷ്ടം ഉണ്ടാകും.വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടക്കേണ്ടതായി വരും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രേവതി: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.