national-award

ന്യൂഡൽഹി: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ‌്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരംനേടി. സ്പെഷ്യൽ എഫക്‌ട്സ് (സിദ്ധാർത്ഥ് പ്രിയദർശൻ), വസ്‌‌ത്രാലങ്കാരം (സുജിത് ആന്റ് സായി) എന്നീ വിഭാഗങ്ങൾക്കും മരക്കാറിന് പുരസ്‌കാരമുണ്ട്. സജിൻ ബാബു സംവിധാനം ചെയ‌്ത 'ബിരിയാണി'ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ധനുഷ് (അസുരൻ), മനോജ് ബാജ്‌പേയ് എന്നിവരാണ് മികച്ചനടന്മാർ. പങ്ക, മണികർണിക എന്നിവയിലെ അഭിനയത്തിന് കങ്കണ റണാവത്ത് മികച്ച നടിയായി.

ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യർ നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ശബ്‌ദ ലേഖനത്തിനുള്ള പുരസ്‌കാരം റസൂൽ പൂക്കുട്ടി നേടി.

മറ്റു പുരസ്‌കാരങ്ങൾ-

മികച്ച ഛായാഗ്രാഹകൻ- ഗിരീഷ് ഗംഗാധരൻ (ജല്ലിക്കെട്ട്)

മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡിലക്സ്)

മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം)- ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ

പ്രത്യേക ജൂറി പരാമർശം- ബിരിയാണി

സ്‌പെഷ്യൽ എഫക്ട്- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ

മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്‌ചിത്രം- അസുരൻ

മികച്ച ഹിന്ദി ചിത്രം; ചിച്ചോരെ

മികച്ച റീറെക്കോഡിംഗ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം