
യങ്കൂൺ: മ്യാന്മറിൽ പട്ടാളഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കടുത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകരും.സൈനികഭരണം തുലയെട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും പങ്കെടുത്തു.
ഇതിനകം സൈനിക വെടിവെപ്പിൽ 250 ഓളം ജീവനുകളാണ് പൊലിഞ്ഞത്. അതേസമയം, മ്യാന്മർ സൈന്യത്തിന് അരി വിതരണം ചെയ്തെന്ന വാർത്ത തായ്ലന്റ് സർക്കാർ നിരോധിച്ചു.
700 ചാക്ക് അരി മ്യാന്മർ സൈന്യത്തിനായി തായ്ലന്റ് വിതരണം ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേ സമയം മ്യാന്മറിലെ സൈന്യം നടത്തുന്ന രക്തച്ചൊരിച്ചിലിനെക്കുറിച്ച് തായ്ലന്റ് ആശങ്ക പ്രകടിപ്പിച്ചു.