uni

മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) (2015 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2008 സ്‌കീം ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'ഇൻഡസ്ട്രിയൽ ഇലക്‌ട്രോണിക്സ് ലാബ്', 'കമ്മ്യൂണിക്കേഷൻ സിസ്റ്റം ലാബ്' പ്രാക്ടിക്കൽ പരീക്ഷകൾ 23 ന് പാപ്പനംകോട് എസ്.സി.ടി. കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

ഏഴാം സെമസ്റ്റർ (സെപ്തംബർ 2020) 2013 സ്‌കീം ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'മൈക്രോവേവ് ആൻഡ് ഓപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ലാബ്' പ്രാക്ടിക്കൽ പരീക്ഷ 25 ന് തിരുവനന്തപുരം മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വച്ചും 'മോഡലിംഗ് ആൻഡ് സിമുലേഷൻ ഒഫ് കമ്മ്യൂണിക്കേഷൻ സിസ്റ്റം' പ്രാക്ടിക്കൽ പരീക്ഷ 25 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ചും നടത്തും.

നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി. സ്‌പെഷ്യൽ പരീക്ഷയുടെ ഭാഗമായിട്ടുളള കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 29, ഏപ്രിൽ 12 തീയതികളിൽ നടത്തും.