
പ്രതിസന്ധികൾ നിറഞ്ഞ തന്റെ അഭിനയ ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിട്ട ബോളിവുഡ് നടനാണ് മനോജ് ബാജ്പേയ്.താൻ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും സ്വന്തമായി കൈയൊപ്പ് വേണമെന്ന് നിർബന്ധം പിടിക്കുന്ന നടൻ. അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിപ്പോൾ ഭോൻസ്ലെയിലെ പ്രകടനത്തിന് മികച്ച നടനായി മനോജ് ബാജ്പേയ്. ചിത്രത്തിൽ ഗണപത് ഭോൻസ്ലെ എന്ന റിട്ടെയ്ഡ് പോലീസ് ഓഫിസറുടെ വേഷത്തിലാണ് മനോജ് ബാജ്പേയ് എത്തിയത്. ചിത്രത്തിൽ അഭിനയിച്ചതിനൊപ്പം നിർമ്മാണ പങ്കാളി കൂടിയാണ് മനോജ് ബാജ്പേയ്.
ചെറുപ്പം മുതൽ അഭിനയമായിരുന്നു മനോജ് ബാജ്പേയ് യുടെ ആഗ്രഹം. ബിഹാറിലെ ചെമ്പാരനിൽ ജനിച്ച മനോജ് പതിനേഴാം വയസിൽ ഡൽഹിയിലേക്ക് പറിച്ചുനട്ടു. അഭിനയം പഠിച്ചു .ദ്രോഹ്കൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി. ആദ്യവേഷം ശ്രദ്ധിക്കപ്പെട്ടില്ല. ദൂരദർശനിലെ സ്വാഭിമാൻ എന്ന പരമ്പരയിലൂടെ മനോജ് ബാജ്പേയ് യെ പ്രേക്ഷകർ ശ്രദ്ധിച്ചു. 1998 ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലെ ബിഖു മട്രേ എന്ന കഥാപാത്രം ബോളിവുഡിൽ മനോജ് ബാജ്പേയെ പ്രശസ്തിയിലെത്തിച്ചു.ആ കഥാപാത്രത്തിനെ തേടി ആദ്യമായി ദേശിയ പുരസ്കാരം (മികച്ച സഹനടൻ )എത്തി . ഹിന്ദിക്ക് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. സുബേദ, പിഞ്ജർ , വീർ സര ,ട്രാഫിക് ,സർക്കാർ 3 തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ മനോജ് അഭിനയിച്ചു.