syrian-hospital

ബെയ്റൂത്ത്: വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അഞ്ച് ആശുപത്രി ജീവനക്കാർ അടക്കം 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പടിഞ്ഞാറൻ അലപ്പോയിലെ അറ്ററെബ് പട്ടണത്തിലാണ് സംഭവം നടന്നത്. ഈ പട്ടണം വിമതരുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട് . കഴിഞ്ഞ 10 വർഷത്തിനിടെ സിറിയയിലെ വിവിധ ആക്രമണങ്ങളിൽ 930 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.