
ആലപ്പുഴ : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി-20 ടൂർണമെന്റിൽ കെ.സി.എ ഈഗിൾസും കെ.സി.എ റോയൽസും ഫൈനലിൽ കടന്നു.
ഇന്നലെ നടന്ന സെമിയിൽ കെ.സി.എ ലയൺസിനെ 6 വിക്കറ്റിന് വീഴ്ത്തിയാണ് ഈഗിൾസ് ഫൈനൽ ഉറപ്പിച്ചത്. സ്കോർ: ലയൺസ് 131/8, ഈഗിൾസ് 133/4. മറ്റൊരു സെമിയിൽ കെ.സി.എ പാന്തേഴ്സിനെ 79 റൺസിന് കീഴടക്കിയാണ് റോയൽസിന്റെ ഫൈനൽ പ്രവേശനം. സ്കോർ : റോയൽസ് 165/10, പാന്തേഴ്സ് 86/10.