sagar-sarhadi

മുംബയ്: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സാഗർ സർഹാദി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. റിത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോന പ്യാർ ഹെ , സിൽസില, കബി കബി, ബാസാർ, ചാന്ദിനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ഉർദു ചെറുകഥാകൃത്തായായാണ് സാഗർ എഴുത്തുജീവിതം ആരംഭിച്ചത്. തുടർന്ന് 1976 ൽ പുറത്തിറങ്ങിയ ‘കഭീ കഭീ’യിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 1982 ലെ ബസാറിലൂടെ സർഹാദി സംവിധായകനായും തിളങ്ങി.