pakistan-

ഇസ്ലാമാബാദ് : ലോക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തി പാകിസ്താൻ. ദക്ഷിണാഫ്രിക്ക, റുവാണ്ട, താൻസനിയ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് സമ്പൂർണ വിലക്ക്.

മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ചുവരെയാണ് നിലവിൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബൊട്സ്വാന, ബ്രസീൽ, കൊളംബിയ, ഖമറൂസ്, ഘാന, കെനിയ, മൊസാംബീക്, പെറു, സാംബിയ എന്നിവയാണ് യാത്ര വിലക്കുള്ള മറ്റു രാജ്യങ്ങൾ. കോവിഡ് വ്യാപനത്തെ അടിസ്ഥാനമാക്കി സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യങ്ങളെ മൂന്നു കാറ്റഗറികളാക്കി തിരിച്ചതിൽ സി വിഭാഗത്തിലാണ് ഈ 12 രാജ്യങ്ങളുള്ളത്. കഴിഞ്ഞ ദിവസം 44 രോഗികൾകൂടി രാജ്യത്ത് മരിച്ചു. ഇതോടെ മരണസംഖ്യ 13,843 ആയി. ഇതുവരെ 5,81,852 പേർക്ക് രോഗമുക്തി.‌