covid

ബോസ്റ്റൺ: കോവിഡിനു കാരണമാകുന്ന വൈറസിന്റെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം അവയുടെ ‘സ്പൈക് പ്രോട്ടീൻ’ ക്ഷമതയെന്നു തെളിയിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത്. ശരീരകോശങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്നതാണ് സ്പൈക്ക് പ്രോട്ടീൻ.

വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനെക്കാൾ സ്പൈക്ക് പ്രോട്ടീൻ ദൃഢത പുതിയ വകഭേദങ്ങൾക്കുണ്ടെന്നാണു സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണപഠനത്തിൽ പറയുന്നത്. വുഹാനിലെ വൈറസിന് 100 സ്പൈക്കുകളുണ്ടെങ്കിൽ പകുതിയേ പ്രവർത്തന ക്ഷമമായിരിക്കൂ എന്നാൽ പുതിയ വകഭേദത്തിൽ 90 സ്പൈക്കുകളെങ്കിലും പ്രവർത്തനക്ഷമവുമായിരിക്കുമെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ബിങ് ചെൻ പറഞ്ഞു.