theepetti-ganesan-

ചെന്നൈ: തമിഴ് നടൻ തീപ്പെട്ടി ഗണേശൻ (കാർത്തിക്) അന്തരിച്ചു. മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗണേശന്റെ മരണകാരണം വ്യക്തമല്ല. സംവിധായകൻ സീനു രാമസ്വാമിയാണ് മരണവാർത്ത പുറത്തുവിട്ടത്. ബില്ല 2, നീപ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളചിത്രം ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടു.ഭാര്യയും രണ്ട് മക്കളുമുണ്ട്.