covi-shield-

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിലെ 28 ദിവസത്തിൽ നിന്ന് ആറുമുതൽ എട്ടു ആഴ്ച വരെ സമയപരിധി നീട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയതായാണ് റിപ്പോട്ടുകൾ.. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. വാക്സിൻ കൂടുതൽ ഫലപ്രദമാകുന്നതിന് ഇടവേള നീട്ടണമെന്ന വിദഗ്ധരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് മാത്രമാണ് ഇക്കാര്യം ബാധകം.. ഓക്സ്ഫോഡ് ആസ്ട്രാസെനെക്ക വാക്സിൻ, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകൾ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും.

കൊവിഡ് വാക്സിൻ രണ്ടാം ഡോസ് ആറ്എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകുന്നത് ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്നും എന്നാൽ ഇതിൽ കൂടുതൽ ഇടവേള വർദ്ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ, നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്‌ട്രേഷൻ ഫോർ കൊവിഡ്19 എന്നിവ ചേർന്നാണ് വാക്സിൻ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 4.50 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.