rahul-gandhi-

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബര്‍ സഖാക്കൾക്ക് സി..പി..എം ഗ്രൂപ്പുകളില്‍ നിര്‍ദേശം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയാല്‍ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ട്രോളുകള്‍ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇവരുടെ പരിപാടികളെക്കുറിച്ചുള്ള ചാനലുകളുടെ വാര്‍ത്താ ലിങ്കുകളില്‍ അനാവശ്യമായി കമന്റ് ഇടരുത്... എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുതെന്നും സി.പി.എം പറയുന്നു.

വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാന്‍. കോണ്‍ഗ്രസ് - ലീഗ് - ബി.ജെ.പി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകള്‍ ഇടണം. പിണറായി വിജയന്റെ ഫോട്ടോകളും വീഡിയോയും കൊണ്ട് പരമാവധി സോഷ്യല്‍ മീഡിയ നിറയ്ക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികള്‍ക്കു വേണ്ടി നമ്മള്‍ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്