amit-shah

ഡിസ്പൂർ: ബി.ജെ.പി അസാമിൽ സമാധാനവും വികസനവും ഉറപ്പുവരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് അശാന്തി കളിയാടി. അസമിന്റെ അഭിമാനവും വ്യക്തിത്വവും സംരക്ഷിക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നു. അസാമിനെ എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീൻ അജ്മലുമായി ചേർന്നാണോ കോൺഗ്രസ് സംരക്ഷിക്കാൻ ഒരുങ്ങുന്നത്? അജ്മൽ ഭരണത്തിലേറിയാൽ നുഴഞ്ഞുക്കയറ്റക്കാരിൽ നിന്ന് അസാം ഒരിക്കലും രക്ഷ നേടില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ നയം. എന്നാൽ, എല്ലാവരേയും ഒന്നിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ നയം - അമിത് ഷാ പറഞ്ഞു.