covid-

വാഷിംഗ്ടൺ: കൊവിഡ് രൂക്ഷമായി തുടരുന്ന അമേരിക്കയിൽ ജനങ്ങൾക്ക് കൊവിഡിനോടുള്ള ഭയം കുറഞ്ഞതും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതും സർക്കാരിന് തലവേദനയാകുന്നു. ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 8 മണിയോടെ ബീച്ചിൽ നിന്ന് മടങ്ങിപ്പോകണം എന്നാണ് പുതിയ നിയമം.

ശനിയാഴ്‌ച മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. പോലീസിനും അധികൃതർക്കും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള ആളുകളുടെ പ്രവാഹമാണ് ദിവസവും ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. വാക്‌സിൻ വിതരണം ചെയ്‌ത് തുടങ്ങിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഭൂരിഭാഗം പേരും ഒത്തുകൂടുന്നത്.

എട്ട് മണിക്ക് തന്നെ ഭക്ഷണശാലകൾ അടയ്‌ക്കും. ബീച്ചിലെ ദ്വീപിൽ നിന്ന് മിയാമിയിലേക്കുള്ള 3പാലങ്ങളും രാത്രി പത്ത് മുതൽ രാവിലെ ആറ് മണി വരെ അടച്ചിടും.