
പശ്ചിമ ബംഗാൾ: ബി.ജെ.പി ബംഗാൾ ജനതയ്ക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. സൗജന്യ ഭക്ഷ്യധാന്യം നൽകാമെന്ന് ബി.ജെ.പി പറയുന്നു, എന്നാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല.ബങ്കുരയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പി ഗുണ്ടകൾ നിങ്ങളുടെ വീടുകളിലെത്തുകയും അവരുടെ പാർട്ടിക്ക് വോട്ട് ചോദിക്കുകയും ചെയ്യും. അവർ നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ തുരത്തിയോടിക്കാനായി വീട്ടുപകരണങ്ങൾ കൈയിൽ കരുതണം' -മമത പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്ന് ബി.ജെ.പി ഉത്തരവിറക്കും. ബി.ആർ. അംബേദ്കറിനേക്കാൾ വലുതാണ് നരേന്ദ്രമോദിയെന്ന് അവർ ധരിപ്പിക്കും. നിങ്ങൾ കണ്ടില്ലേ ഗുജറാത്തിൽ എങ്ങനെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മോദിയെന്നായെന്ന്? ഒരിക്കൽ അവർ നമ്മുടെ രാജ്യത്തിന്റെ പേരും മാറ്റും. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കും -മമത വ്യക്തമാക്കി.