covid-vaccine-

ഫ്രാങ്ക്ഫർട്ട്: യൂറോപ്പിലെ പല രാജ്യങ്ങളിലും പാർശ്വഫലം റിപ്പോർട്ട് ചെയ്തതിന് ശേഷം സംശയ നിഴലിലായ അസ്ട്രാ സെനക സുരക്ഷിതമാണെന്ന് പുതിയ പരീക്ഷണ ഫലങ്ങൾ. അടിയന്തിര ഉപയോഗത്തിന് പൂർണമായും വാക്സിൻ സുരക്ഷിതമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ചിലി,​ പെറു,​ യു.എസ് എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ വാക്സിന്റെ ഉപയോഗം കൊവിഡിനെ തടയാൻ 80 ശതനമാനത്തോളം സുരക്ഷിതമാണെന്നും രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചില രാജ്യങ്ങളിൽ വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് രക്തം കട്ട പിടിക്കുന്ന പാർശ്വഫലം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വീണ്ടും പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചത്. ചിലരാജ്യങ്ങളിൽ വാക്സിൻ എടുത്തതിനെത്തുടന്ന് രക്തം കട്ട പിടിക്കുന്ന പാർശ്വ ഫലങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ വിതരണം താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. പിന്നീട് ലോകാരോഗ്യ സംഘടന വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതിന് പുറമേ രാജ്യങ്ങൾ വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും യൂറോപ്യൻ ജനത വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടുന്നുവെന്ന് സർവേകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടർന്നാണ് വാക്സിനെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ പുതിയ പരീക്ഷണത്തിന് അസ്ട്രാസെനക നിർമ്മാതാക്കൾ തയ്യാറായത്. കൊവിഡ് മഹാമാരി പടർന്നു പിടിച്ച സമയത്ത് രോഗത്തെ പിടിച്ചു കെട്ടാൻ മുൻനിരയിലുണ്ടായ വാക്സിൻ ഫലപ്രാപ്തി, ലഭ്യത, പാർശ്വഫലങ്ങൾ എന്നീ വിഷയങ്ങളിൽ വിവാദങ്ങളിലകപ്പെട്ടിരുന്നു.

പുതിയ പരീക്ഷണങ്ങൾ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 32000 ത്തോളം പ്രിൽ നടത്തിയ പരീക്ഷണത്തിൽ ഭൂരിഭാഗവും പ്രായമേറിയവരായിരുന്നുവെന്നതും പ്രത്യേകതയാണ്. മുൻപത്തേതിനേക്കാളും ഫലപ്രാപ്തിയാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്.യു..എസിൽ ട്രയൽ നടത്തിയ ഫൈസർ , മൊഡേണയുടെ വാക്സിനുകൾ 95% ഫലപ്രാപ്തി ഉറപ്പുനൽകിയിരുന്നു. യു.എസിൽ വിതരണം ചെയ്യുന്നതും ഇതേ വാക്സിനുകളാണ്. എന്നാൽ അസ്ട്രാ സെനക വാക്സിന് ഇതുവരെ യു.എസ് അനുമതി നൽകിയിട്ടില്ല. മറ്റു വാക്സിനുകളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ വാക്സിനാണ് അസ്ട്രാ സെനക. അതിനാൽ കൂടുതൽ രാജ്യങ്ങൾ ആശ്രയിക്കുന്നതും ഇതേ വാക്സിനെയാണ്.

പുതിയ പരീക്ഷണ ഫലം പുറത്തു വന്നതോടെ യു.എസിലും അസ്ട്ര സെനക വാക്സിൻ വിതരണത്തിന് അനുമതി ലഭിക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. വാക്സിനെപ്പറ്റി വിവിധ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള ലോകനേതാക്കൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.