google

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് ആപ്ളിക്കേഷനായ ഗൂഗിൾ പേ ഉൾപ്പെടെ ജനപ്രിയമായ ഒട്ടേറെ സംരംഭങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ സീസർ സെൻഗുപ്‌ത ഗൂഗിളിലെ 15 വർഷംനീണ്ട സേവനം അവസാനിപ്പിച്ച് പടിയിറങ്ങുന്നു. 20005ലാണ് സെൻഗുപ്‌ത ഗൂഗിളിൽ ചേർന്നത്. പേമെന്റ് വിഭാഗത്തിന്റെയും നെക്‌സ്‌റ്റ് ബില്യൺ യൂസേഴ്‌സ് ഇനീഷ്യേറ്റീവിന്റെയും വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ പദവി വഹിക്കവേയാണ് രാജി പ്രഖ്യാപനം.

ഗൂഗിളിന്റെ പെർഫോമൻസ് വരും വർഷങ്ങളിലും മെച്ചപ്പെടുമെന്നും എന്നാൽ, പുതിയ യാത്രയ്ക്ക് വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഏപ്രിൽ 30 ഗൂഗിളിലെ തന്റെ അവസാനദിനമായിരിക്കും.

2015ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാണ് ഗൂഗിൾ പേ അവതരിപ്പിച്ചത്. ഇന്ന് 30 രാജ്യങ്ങളിലായി 15 കോടിയിലേറെ പേർ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്.