
മാഞ്ചസ്‌റ്റർ : ഇന്ത്യൻ യുവതാരം ശ്രയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെയറിൽ കളിക്കാൻ കരാർ ഒപ്പിട്ടു. അദ്ദേഹം ജൂലായിൽ നടക്കുന്ന റോയൽസ് ഏകദിന ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഇന്ത്യയ്ക്കായി 21 ഏകദിനങ്ങളും 29 ട്വന്റി-20 കളും ഇതുവരെ കളിച്ച താരമാണ് ശ്രേയസ്. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ നാമമായ ലങ്കാഷെയർ ക്ലബിനൊപ്പം ചേരാൻ കഴിഞ്ഞത് വലിയ അഭിമാനമായി തോന്നുവെന്ന് ശ്രേയസ് പറഞ്ഞു. ഫറൂഖ് എൻജിനിയർ, സൗരവ് ഗാഗുലി, വിവിഎസ് ലക്ഷ്മൺ എന്നീ മഹാരധനൻ മാരുടെ പിൻഗാമിയായി ഇന്ത്യയിൽ നിന്ന് ലങ്കാഷെയറിന്റെ ഭാഗമാവുകയെന്നത് വലിയ ബഹുമതിയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അയ്യർ കൂട്ടിച്ചേർത്തു.