udf-

മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇത്തവണ യു..ഡി..എഫ് തരംഗമായിരിക്കുമെന്ന് മനോരമ ന്യൂസ് വി.ആർ.എം പ്രീ പോൾ സർവേഫലം. ജില്ലയിലെ 16 മണ്ഡലങ്ങളിൽ 15 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിക്കും എന്നാണ് പ്രീ പോൾ സർവ ഫലം പ്രവചിക്കുന്നത്.

എൽ..ഡി.എഫിന് ലഭിക്കുന്ന ഒരേയൊരു സീറ്റ് തവനൂർ മാത്രമായിരിക്കും.കെ.ടി.ജലീൽ ഇത്തവണയും തവനൂരിൽ വിജയിക്കുമെന്ന് സർവേയിൽ പറയുന്നു. ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് ഇവിടെ ജലീലിനെതിരെ മത്സരിക്കുന്നത്..

ജില്ലയിലെ ഇടതുകോട്ട എന്നറിയപ്പെടുന്ന പൊന്നാനി ഇത്തവണ സി.പി.എമ്മിന് നഷ്ടമാകും എന്നതാണ് സർവേയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. കഴിഞ്ഞ തവണ പിടിച്ചെടുത്ത നിലമ്പൂർ, താനൂർ മണ്ഡലങ്ങളും നഷ്ടപ്പെടുമെന്ന് സർവേ പറയുന്നു. മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളായ മഞ്ചേരി, വള്ളിക്കുന്ന്, തിരൂർ എന്നിവിടങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും നടക്കുക എന്നും സർവേ പ്രവചിക്കുന്നു.