
ദുബായ്: യു.എ.ഇയിൽ എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകാൻ മന്ത്രിസഭാ തീരുമാനം. ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ദീർഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിരവധി തവണ രാജ്യം വിട്ടുപോയി മടങ്ങിവരാവുന്ന തരത്തിൽ ദീർഘകാല കാലാവധിയുള്ള വിസകളായിരിക്കും ഇത്തരത്തിൽ അനുവദിക്കുക. വിസയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും നീണ്ട കാലാവധിയുള്ളതും പ്രത്യേക ഗ്യാരന്റർ ആവശ്യമില്ലാത്തതുമായ വിസയായിരിക്കും അനുവദിക്കുകയെന്നാണ് റിപ്പോർട്ട്. ഓരോ തവണ രാജ്യത്ത് പ്രവേശിക്കുമ്പോഴും 90 ദിവസം വരെ തങ്ങാനാവും. ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നാണ് റിപ്പോർട്ട്.