modi

തിംബു : കൊവിഡ് കാലത്ത് ലോക രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്ത് മാതൃക കാട്ടുന്ന നേതാവാണ് നരേന്ദ്ര മോദിയെന്ന് ബൂട്ടാൻ പ്രധാന മന്ത്രി ലോതെ ഷെറിംങ്. ഇന്ത്യയിൽ നിന്ന് നാല് ലക്ഷത്തോളം കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷമാണ് അദ്ദേഹം മോദിക്ക് നന്ദി പറഞ്ഞത്. ഇന്ത്യൻ സ്ഥാനപതി രുചിക കാംബോജാണ് വാക്സിൻ ഡോസുകൾ ഔദ്യോഗികമായി ഭൂട്ടാൻ വിദേശകാര്യ മന്ത്രി ടണ്ടി ദോർജിക്ക് കൈമാറിയത്