
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ സാഹിത്യകാരനാണ് റസ്കിൻ ബോണ്ട്.. എല്ലാ പ്രായത്തിലുള്ള വായനക്കാരെയും തന്റെ കൃതികളിലൂടെ അദ്ദേഹം ആഹ്ളാദിപ്പിച്ചു. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവുമധികം ജനപ്രീതി നേടിയ എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം.. എല്ലാ സാഹിത്യകാരൻമരും ഏറ്റവും അധിക് നേരിട്ട ആ ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് റസ്കിൻ ബോണ്ട് സോഷ്യൽ മീഡിയയിലൂടെ. ഏറ്റവും പ്രിയപ്പെച്ച പുസ്തകത്തെക്കുറിച്ചാണ് റസ്കിൻ ബോണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്..
പ്രിയപ്പെട്ടപുസ്തകവുമായിരിക്കുന്ന സ്വന്തം ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. പുസ്തകത്തെക്കുറിച്ച് മൂന്നുവാക്കുകളിൽ അദ്ദേഹം കുറിച്ചു.. . എന്റെ പ്രിയപ്പെട്ട പുസ്തകം എന്നാണ് അദ്ദേഹത്തിന്റെ അടിക്കുറിപ്പ്. പുസ്തകങ്ങൾ നിറഞ്ഞ മുറിയിൽ കമ്പിളി വസ്ത്രങ്ങൾ ധരിച്ച് കസേരിയിൽ ഇരിക്കുന്ന ബോണ്ടിന്റെ കൈയ്യിലുള്ള തടിച്ച പുസ്തകം മറ്റൊന്നുല്ല,. ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷനറിയായിരുന്നു !
My favourite book 📖
Posted by Ruskin Bond on Sunday, 21 March 2021
മണിക്കൂറുകൾക്കകം എഴുത്തുകാരന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടതു 3 ലക്ഷത്തിലധികം പേർ. എഴുത്തുപോലെ തന്നെ, പ്രിയപ്പെട്ടപുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൂന്നു വാക്കുകളും വൈറലായിരിക്കുന്നു.
ഹിമാചൽ പ്രദേശിലെ കസൗലിയിൽ 1934 ലാണ് ബോണ്ട് ജനിച്ചത്. വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ബ്രിട്ടിഷുകാരനായ അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ മാതൃരാജ്യത്തേക്കു മടങ്ങിയ ബ്രിട്ടിഷുകാരിൽ നിന്നു വ്യത്യസ്തനായി ഇന്ത്യയിൽ തന്നെ അദ്ദേഹം താമസം തുടർന്നു. 17ാം വയസ്സിൽ ദ് റൂം ഓൺ ദ് റൂഫ്. ബ്രിട്ടനിൽ ഏതാനും വർഷം ചെലവഴിച്ചതിനിടെയായിരുന്നു ആ നോവൽ അദ്ദേഹം പൂർത്തീകരിച്ചത്. അതിനുശേഷം ഇന്ത്യയിലേക്കു മടങ്ങി.. മസൂറിയിൽ ഇപ്പോഴും എഴുത്തിന്റെ ലോകത്താണ് റസ്കിൻ ബോണ്ടിന്റെ ജീവിതം..