sharone-stone-

ബേസിക് ഇൻസ്റ്റിൻക്ച് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി ഷാരോൺ സ്റ്റോൺ,​ ചിത്രത്തിന്റെ സംവിധായകൻ സംവിധായകൻ പോൾ വർഹൂവൻ തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് ഷാരോൺ വെളിപ്പെടുത്തിയത്.. വാനിറ്റി ഫെയർ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ട്വൈസിലാണ് താരത്തി്റെ തുറന്നുപറച്ചിൽ.

ചിത്രത്തിൽ ഷാരോൺ സ്‌റ്റോൺ അവതരിപ്പിക്കുന്ന കാതറിൻ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. പ്രശസ്തമായ ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകൻ ചിത്രീകരിച്ചതെന്ന് ഷാരോൺ സ്‌റ്റോൺ പറയുന്നു.

സിനിമ പൂർത്തിയായതിന് ശേഷം എന്നോട് സിനിമ കാണാൻ പറഞ്ഞു. ഞാൻ ആ സീൻ കണ്ടപ്പോൾ ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത്. തന്റെ സ്വകാര്യഭാഗങ്ങൾ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തിൽ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷൻ മുറിയിലേക്ക് പോയി പോൾ വർഹൂവന്റെ ചെകിടത്തടിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും ഷാരോൺ സ്‌റ്റോൺ വ്യക്തമാക്കി.

1992ലാണ് ഇറോട്ടിക് ത്രില്ലർ ചിത്രമായ ബേസിക് ഇൻസ്റ്റി്ര്രക് പുറത്തിറങ്ങുന്നത്. ഷാരോൺ സ്‌റ്റോണിനൊപ്പം മൈക്കൾ ഡഗ്ലസാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്.