
കാലം മാറി വരികയാണ്. ബന്ധങ്ങളും സൗഹൃദങ്ങൾക്കും ഇന്ന് പുതിയ, വിവിധങ്ങളായ അർത്ഥതലങ്ങളുണ്ട്. പ്രണയബന്ധങ്ങളുടെ കാര്യത്തിലും പുതിയ രീതികളാണ് ഇന്നത്തെ തലമുറ പിന്തുടരുന്നത്. സുഹൃത്തുക്കളായിരിക്കെ തന്നെ, പരസ്പരം പ്രണയിക്കാതെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ പുരുഷന്മാർ ഇന്ന് നമ്മുടെ നാട്ടിൽ ഒരു അപൂർവതയല്ല. സമാനമായി, പ്രണയത്തിനും ലൈംഗിക ബന്ധത്തിനും ഇന്ന് പ്രായവും ഒരു തടസമല്ല.

തന്നെക്കാളും പ്രായമുള്ള സ്ത്രീയുമായി പുരുഷൻ ബന്ധം പുലർത്തുന്നതിനെയും പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീ പ്രണയിക്കുന്നതിനെയും പണ്ടത്തെപ്പോലെ മുൻവിധിയോടെ ഇന്ന് കൂടുതൽ പേരും കാണാറില്ല. സ്ത്രീ കൂടുതൽ സ്വതന്ത്രയാകുകയും പുരുഷൻ തന്റെ ചിന്താഗതികളെ നവീകരിക്കുകയും ചെയ്തതോടെ സമൂഹത്തിൽ ഇത്തരം ബന്ധങ്ങൾ വർധിച്ചുവരുന്നുമുണ്ട്. എന്നാൽ പ്രായം കുറഞ്ഞ പുരുഷനിൽ സ്ത്രീ ആകൃഷ്ടയാകുന്നതിൽ ചില ജീവശാസ്ത്ര/സാമൂഹ്യപരമായ ചില കാരണങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

തന്റെ ഇഷ്ടങ്ങൾ ഒളിച്ചുവയ്ക്കാത്ത സ്ത്രീ
ഇന്നത്തെ സ്ത്രീ തന്റെ സാമൂഹിക പദവിയിൽ ഏറെ പുരോഗതി കൈവരിച്ചിട്ടുള്ളവളാണ്. കിടപ്പറയിൽ പുരുഷന്റെ താത്പര്യത്തിന് മാത്രം പ്രാധാന്യം കൊടുത്തിരുന്ന മുൻ തലമുറയിലെ സ്ത്രീയിൽ നിന്നും ഏറെ വ്യത്യസ്തയാണ് അവൾ. ലൈംഗിക കാര്യങ്ങളിൽ തന്റെ താത്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കണമെന്ന് പുതിയ കാലത്തെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്.

കിടപ്പറയിലെ ഇഷ്ടങ്ങൾ തന്റെ പങ്കാളിയോട് തുറന്നു പറയാൻ അവൾക്ക് ഇന്ന് അവൾക്ക് സങ്കോചമോ ചമ്മലോ ഇല്ല. പുരുഷനെപോലെ തന്നെ, തന്റെ ഇഷ്ടങ്ങളും നടക്കണം എന്ന ചിന്ത തന്നെയാണ് അവൾക്കുള്ളത്. പ്രായമായുള്ളതോ സമപ്രായക്കാരോ ആയ പുരുഷന്മാർ ചിലപ്പോഴൊക്കെ അവളുടെ ഇഷ്ടങ്ങൾക്ക് തടസം നിൽക്കുമ്പോൾ, പ്രായം കുറഞ്ഞ, പുരോഗമന ചിന്തകളുള്ള, സ്ത്രീയെ ബഹുമാനിക്കുകയും അവളുടെ ഇഷ്ടങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന പുരുഷൻ അവളെ കൂടുതൽ ആനന്ദിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവനാണ്. ഇക്കാരണം കൊണ്ട്, അവനോടു ലൈംഗികപരമായി കൂടുതൽ തുറന്ന സമീപനം സ്വീകരിക്കാനും സ്ത്രീക്ക് കഴിയുന്നു.

കിടപ്പറയിലെ 'സ്റ്റാമിന'
പുരുഷന് ഏറ്റവും മികച്ച ലൈംഗിക ശേഷിയുണ്ടാകുക അവന്റെ യൗവനത്തിലാണ് എന്നുള്ളത് എല്ലാവർക്കും. പ്രായം കുറഞ്ഞ പുരുഷനെ കാമുകനാക്കാൻ സ്ത്രീ ആഗ്രഹിക്കുന്നതിന് പിന്നിലെ ഒരു കാരണം ഇതാണ്. കിടപ്പറയിൽ കൂടുതൽ ആനന്ദം പകരാൻ പ്രായത്തിൽ ഇളപ്പമുള്ള പുരുഷന് എളുപ്പത്തിൽ സാധിക്കും എന്ന ചിന്തയും സ്ത്രീക്കുണ്ട്. 'ടെസ്റ്റോസ്റ്റീറോൺ' എന്ന ലൈംഗിക ഹോർമോൺ പ്രായം കുറഞ്ഞ പുരുഷനിൽ കൂടുതലായാണ് കാണപ്പെടുക.

ഇതുകാരണം പ്രായമേറിയ പുരുഷനെ അപേക്ഷിച്ച് അവന്റെ ലൈംഗിക താത്പര്യം ഏറെ കൂടുതലായിരിക്കും. ഇതും ഒരു ഗുണമായി സ്ത്രീ കാണുന്നു. നിരന്തര വ്യായാമത്തിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധയുള്ള, പ്രായക്കുറവുള്ള പുരുഷന് ക്ഷീണമേതുമില്ലാതെ, ദൈർഘ്യമേറിയ ലൈംഗിക ബന്ധം നൽകാൻ സാധിക്കുമെന്നും അവൾ മനസ്സിലാക്കുന്നുണ്ട്. ഉദ്ധാരണക്കുറവ് പോലുള്ള ലൈംഗിക പ്രശ്നങ്ങൾ ഇവിടെ ഒരു വില്ലനായി മാറാനുള്ള സാദ്ധ്യതയും വളരെ കുറവാണ്.