
പലപ്പോഴും ജീവിതത്തിൽ പ്രശ്നമുണ്ടാകുന്നത് നിയന്ത്രണമില്ലാത്ത ദേഷ്യം കാരണമാണ്. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, നിരാശ എന്നിവയാണ് ദേഷ്യം വരാനുള്ള ചില കാരണങ്ങൾ. ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ മൗനമായിരിക്കുക. ദേഷ്യം കാരണം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിച്ച് പ്രവർത്തിക്കുന്നത് ദേഷ്യം കുറയ്‌ക്കാൻ ഉപകരിക്കും. ദേഷ്യം വരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. ദേഷ്യം വരുമ്പോൾ ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുന്നത് ശാന്തമാകാൻ സഹായിക്കും. യോഗ, ധ്യാനം എന്നിവ ആത്മസംയമനത്തിന് സഹായകമാണ്. സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക. എത്രയൊക്കെ ശ്രമിച്ചിട്ടും കഠിനമായ കോപം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മനഃശാസ്ത്രജ്ഞനെ കണ്ട് പരിഹാരം തേടുക.