us

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്‌പിൽ പൊലീസ് ഓഫീസറുൾപ്പടെ പത്ത് പേർ കൊല്ലപ്പെട്ടു. കൊളറാഡോയിലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 51 വയസുള്ള എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‌ർ പറഞ്ഞു. സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരിലൊരാളായിരുന്നു എറിക്.