
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോൺഗ്രസ്-ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് യാഥാർഥ്യം അറിയാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായർ പ്രതികരിച്ചു. ഹിന്ദു വോട്ടുകൾക്ക് പ്രത്യേകിച്ച് നായർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയിരുന്നു. 2014ൽ ഒ രാജഗോപാൽ 43,589 വോട്ടുകൾ നേടിയപ്പോൾ, കുമ്മനം അത് 50,709 ആയി ഉയർത്തിയിരുന്നു. മണ്ഡലം പിടിക്കാൻ ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.