kondotty-ldf-candidate

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാൻ സ്വദേശിനിയുടെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


'കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർത്ഥി കെ ടി സുലൈമാൻ ഹാജി തന്റെ രണ്ടാം ഭാര്യ,പത്തൊൻപതുകാരി പാകിസ്ഥാനിയുടെ വിശദാംശങ്ങൾ നാമനിർദേശ പത്രികയിൽ മറച്ചു വച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദതയിൽ അതിശയിക്കാനില്ല'- അദ്ദേഹം ട്വീറ്റ് ചെയ്തു.

KTSulaiman Haji, a @CPIMKerala backed candidate in Kondotty has hidden the details of his 2nd wife, 19 years old Pakistani in his nomination.

The so-called Liberal - @VijayanPinarayi's silence isn't surprising.@narendramodi @AmitShah @JPNadda @JoshiPralhad @surendranbjp pic.twitter.com/vZ3UQgQIVj

— V Muraleedharan (@VMBJP) March 22, 2021

'ജനങ്ങൾക്ക് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ്. പ്രത്യേകിച്ച് എംഎൽഎ ആകാൻ തയ്യാറെടുക്കുന്ന ഒരാൾ ഒരു വിദേശപൗരന്റെ ഐഡന്റിറ്റി മറച്ചു വയ്ക്കുമ്പോൾ'- അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെയടക്കം ടാഗ് ചെയ്താണ് മുരളീധരൻ ട്വീറ്റ് ചെയ്തത്. സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് അംഗീകരിച്ചിരുന്നു.