
തലശ്ശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികൾ ഒഴിവാക്കി. എൻ ഡി എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ലാത്ത അവസ്ഥയാണ് മണ്ഡലത്തിൽ ബിജെപിയ്ക്കുള്ളത്.
ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സി ഒ ടി നസീർ അറിയിച്ചു. അപരന്മാരും വെൽഫെയർ പാർട്ടിയും മാത്രമാണ് ഇനി ശേഷിക്കുന്നത്. അമിത് ഷാ ഇന്ന് രാത്രിയാണ് കേരളത്തിലെത്തുന്നത്. നാളെ തൃപ്പൂണിത്തുറയിലെയും കാഞ്ഞിരപ്പള്ളിയിലെയും യോഗത്തിലും, കൊല്ലത്തും കഞ്ചിക്കോടും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
അതേസമയം നാമനിർദേശ പത്രിക തള്ളിയ ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. ദിലീപ് നായരാണ് മണ്ഡലത്തിൽ ഡിഎസ്‌ജെപി സ്ഥാനാർത്ഥി.എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്.