unni-mukundan

നടൻ എന്നതിലപ്പുറം ശരീര സൗന്ദര്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്നയാളാണ് ഉണ്ണി മുകുന്ദൻ. ജിമ്മിലെ വർക്ക് ഔട്ട് വീഡിയോകൾ പലപ്പോഴും ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവയ‌്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ ഒരു സഹതാരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് അദ്ദേഹം.

'എനിക്കറിയാവുന്ന പെൺകുട്ടികളിൽ ലെഗ് പ്രസ് എന്നെക്കാൾ വെയിറ്റ് കൂട്ടി ചെയ്യുന്ന ഒരേയൊരാൾ'. ഇതായിരുന്നു നടിക്കുള്ള ഉണ്ണിയുടെ ജന്മദിനാശംസ. ഇനി നടി ആരെന്നല്ലേ? ശ്രുതി രാമചന്ദ്രനാണ് ആ 'പവർ സ്‌റ്റാർ'.

Dear Sroooti ! Many many happy returns of the day !!! Stay blessed and beautiful! 🌸
Happy bday to the only girl I know who leg presses more weights than I do! 🔥
Shruti Ramachandran

Posted by Unni Mukundan on Monday, 22 March 2021

രഞ്ജിത്തിന്റെ 'ഞാൻ' എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് പ്രേതം, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങിലും അഭിനയിച്ചു. ജോജു ജോർജിനൊപ്പമുള്ള 'മധുരം' ആണ് ഇനി റിലീസിനൊരുങ്ങുന്നത്.