
അശ്വതി: മന്ദഗതിയിലായിരുന്ന കാര്യങ്ങൾ പ്രായോഗികബുദ്ധിയോടെ സാധിച്ചെടുക്കും. കുടുംബകാര്യങ്ങളിൽ ചില പരിവർത്തനങ്ങൾ വരുത്തും. ബന്ധു മുഖാന്തിരം ശത്രുത.
ഭരണി: പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സ്ഥലം മാറ്റം വരാം. വിശേഷ ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കാം. മുടങ്ങിയ വീട് പണി പുനരാരംഭിക്കും.
കാർത്തിക: പ്രവർത്തനങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കും. നഷ്ടത്തിലായിരുന്ന സ്ഥാപനത്തിൽ ലാഭം കിട്ടി തുടങ്ങും. അകന്ന ബന്ധു വിയോഗം വരാം.
രോഹിണി: മുതിർന്നവരുടെ ഉപദേശത്താൽ കാര്യജയം. ആത്മീയകാര്യത്തിലും അഗതികളുടെ കാര്യത്തിലും മനസ് പതിയും. പാദരോഗത്തിന് ശമനം.
മകയിരം: കഴിവുകൾക്ക് അംഗീകാരം. പ്രശംസ പിടിച്ച് പറ്റും. ബന്ധുക്കളെ സഹായിക്കും. വാഹനലാഭം ഫലം.
തിരുവാതിര: ദാമ്പത്യജീവിതത്തിലെ പാളിച്ചകൾ പരിഹരിക്കപ്പെടും. പുതിയ കൂട്ടുകെട്ടിൽ ശ്രദ്ധവേണ്ടിയിരിക്കുന്നു. എടുത്ത് ചാടി ഒന്നും ചെയ്യരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
പുണർതം: മേലധികാരിയുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത മാറിക്കിട്ടും. ഏറ്റെടുക്കുന്ന കാര്യം പൂർത്തിയാക്കും. ലോട്ടറി ഭാഗ്യത്തിന് സാദ്ധ്യത.
പൂയം: സന്താനത്തിന് ഉയർച്ച കാണുന്നു. വിചാരിച്ചിരിക്കാതെ സുഹൃത്തുക്കൾ പിണങ്ങിപ്പിരിയും. രോഗശാന്തി കൈവരും.
ആയില്യം: ദുർച്ചെലവുകൾ വരാം, ബന്ധുവിരോധം ഫലം. ദൈവവിശ്വാസം കൂടുന്ന കാലം. തലവേദനയ്ക്ക് ശമനം.
മകം: രാഷ്ട്രീയത്തിലുള്ളവർക്കും ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല ഫലം. ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
പൂരം: ജോലിസ്ഥലത്ത് മാറ്റം പ്രതീക്ഷിക്കാം. ജോലിയിലെ ആലസ്യം മാറിക്കിട്ടും. ആരോഗ്യം വീണ്ടെടുക്കും.
ഉത്രം: ധനമന്ദത മാറി കിട്ടും. പഴയകാല ആത്മാർത്ഥ സുഹൃത്തിനെ കണ്ടുമുട്ടും. നഷ്ടപ്പെട്ട പണം കുറച്ച് തിരികെ കിട്ടും.
അത്തം: അടച്ചുപൂട്ടിയ സ്ഥാപനത്തിന് പുതുജീവൻ വയ്പ്പിക്കും. സ്നേഹിതന്മാർ ആളാലും പണത്താലും സഹായിക്കും. ഭാര്യയ്ക്ക് ജോലി ഉയർച്ച.
ചിത്തിര: ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും. ബന്ധുക്കൾ ശത്രുക്കളാകും. വിലപ്പെട്ട വസ്തുക്കളുടെ ലഭ്യത. സന്താനങ്ങൾക്ക് ജീവിതനേട്ടങ്ങളുണ്ടാകും.
ചോതി: അപ്രതീക്ഷിത ചെലവുകൾ വരാം. എന്നാലും ബന്ധുസഹായം കിട്ടും. സത്കർമ്മം ചെയ്ത് സമാധാനം കണ്ടെത്തും.
വിശാഖം: കിട്ടാനുള്ള പണം ഭാഗികമായി തിരികെ കിട്ടാം. സ്വയംതൊഴിൽ ചെയ്യുന്നവർക്കും പാർട്ണർഷിപ്പ് ബിസിനസുകാർക്കും നേട്ടം. ത്വക്ക് രോഗത്തിന് ശമനം കാണുന്നു.
അനിഴം: പഴയകൂട്ടുകാരി തേടിവന്ന് സഹായിക്കും. സന്താനങ്ങൾക്ക് മാനസികക്ളേശം. അടുത്ത ബന്ധുക്കൾക്ക് രോഗം വരാൻ സാദ്ധ്യത.
തൃക്കേട്ട: ധനാഭിവൃദ്ധിയും ഐശ്വര്യത്തിന്റെയും കാലം. സ്വത്ത് സംബന്ധിച്ച് കേസുകളിൽ ഒത്തുതീർപ്പ് കാണുന്നു. നയനരോഗത്തിന് ശാന്തത.
മൂലം: മുടങ്ങികിടന്ന വീട് പണി പൂർത്തിയാക്കാൻ കഴിയും. പരിശ്രമത്തിനൊത്ത വിജയം കാണുന്നു. സന്താനത്തിന് വിദ്യാനേട്ടം.
പൂരാടം: വിദേശത്ത് ജോലിയോ മറ്റു വ്യവസായ സംരംഭങ്ങളോ ലഭിക്കാവുന്ന കാലം. വാഹനനേട്ടം. കുടുംബത്തിൽ സന്തോഷമുണ്ടാകും.
ഉത്രാടം: സർക്കാരിന്റെ പ്രതിനിധി സ്ഥാനമോ മറ്റു അധികാരസ്ഥാനങ്ങളോ ലഭിക്കാവുന്ന കാലം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
തിരുവോണം: ചിട്ടി,ലോട്ടറി ഭാഗ്യങ്ങൾ തേടിവരാം. ഉലഞ്ഞ മനസും ഉറക്കക്കുറവും അനുഭവപ്പെടും. വിദേശയാത്രയ്ക്കുള്ള സമയം.
അവിട്ടം: സ്വപ്നം കണ്ട വീട് പണി ആരംഭിക്കും. തൊഴിൽ കീർത്തിയും ധനവും ലഭിക്കും. സംവാദത്തിൽ ജയം കിട്ടും.
ചതയം: കല്യാണതടസം നീങ്ങി കിട്ടും. പഴയസ്വത്തിനെ ചൊല്ലി ബന്ധുവിരോധം ഫലം. രാഷ്ട്രീയക്കാർക്കും സിനിമാമേഖലയിലുള്ളവർക്കും ധനനേട്ടം ഫലം.
പൂരുരുട്ടാതി: ആരോഗ്യരക്ഷയ്ക്ക് പുതിയ മരുന്നുകൾ കഴിക്കേണ്ടി വരും. ശുചിത്വപരിപാലനത്തിൽ കൂടുതൽ ശ്രദ്ധവേണം. സന്താനത്തിന് ഉയർച്ച കാണുന്നു.
ഉതൃട്ടാതി: അധികാരപ്പെട്ട ഉദ്യോഗസ്ഥന്മാർ മുഖാന്തരം പ്രതീക്ഷിച്ച ജോലികിട്ടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
രേവതി: ജീവിതത്തിൽ പുരോഗതി ഉണ്ടാകും. ഭാര്യവീട്ടുകാരുമായി ശത്രുത ഫലം. പാദരോഗം മാറികിട്ടും.