
വലിയ മാറിടത്തിനാണ് ഭംഗി കൂടുതലെന്ന് ഒരുപാട് പേർക്ക് തെറ്റിദ്ധാരണയുണ്ട്. മാറിടത്തിന്റെ വലിപ്പം കൂട്ടാൻ ചിലർ മാസാജ്, ക്രീമുകൾ തുടങ്ങി ഒരുപാട് പരീക്ഷണങ്ങൾ നടത്തും. പലപ്പോഴും നിരാശയായിരിക്കും ഫലം. സ്തന വലുപ്പം കൂട്ടുന്നതിന് വിശ്വസനീയമായ പ്രകൃതിദത്ത മാർഗങ്ങളൊന്നുമില്ലെന്നാണ് വിദഗദ്ധർ പറയുന്നത്.
മാറിടത്തിന്റെ വലിപ്പം കൂട്ടാൻ പരസ്യങ്ങൾ വിശ്വസിച്ച് ഭക്ഷണ രീതികളും, ഔഷധ സസ്യങ്ങളൊക്കെ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇവ മാറിടങ്ങൾ വലുതാക്കുമെന്നതിന് ക്ലിനിക്കൽ തെളിവുകളൊന്നുമില്ലെന്നും അവർ പറയുന്നു.
എന്നിരുന്നാലും വലിയ മാറിടങ്ങൾ വേണമെങ്കിൽ നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന ചില വ്യായാമങ്ങൾ പരിഗണിക്കാം. എന്നാൽ പെട്ടെന്നുതന്നെ വലിയൊരു മാറ്റം പ്രതീക്ഷിക്കരുത്. ശസ്ത്രക്രിയയിലൂടെ മാറിടത്തിന്റെ വലുപ്പം വർദ്ധിപ്പിക്കാനാകും. ഈ രീതി ഇപ്പോൾ ഒരുപാട് പേർ പരീക്ഷിക്കുന്നുണ്ട്. എന്നാൽ അണുബാധയുണ്ടാകാനും സാദ്ധ്യത കൂടുതലാണ്.