skoda

സ്‌കോഡയുടെ ചെറു എസ്.യു.വിയായ കുശക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ്യുവിയുടെ പേര് കുശക് എന്ന് ജനുവരിയിലാണ് സ്‌കോഡ വെളിപ്പെടുത്തിയത്. നേരത്തേ കുശകിന്റെ ഇന്റീരിയറും എഞ്ചിനുകളുമെല്ലാം വെളിപ്പെടുത്തിയിരുന്നെങ്കിലും നിർമാണം പൂർത്തിയായ വാഹനം ഇപ്പോഴാണ് അവതരിപ്പിക്കപ്പെട്ടത്. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്നാണ് കുശകിനെ സ്‌കോഡ വിശേഷിപ്പിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോടാണ് കുശക് മത്സരിക്കുക.