റോക്കറ്റ് 3 ആർ, റോക്കറ്റ് 3 ജി.ടി മോഡലുകളുടെ ബ്ലാക്ക് എഡിഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ്. 1000 യൂണിറ്റ് വീതമാണ് ഈ ലിമിറ്റഡ് എഡിഷൻ സൂപ്പർ ബൈക്കുകൾ പുറത്തിറക്കുക.
റോക്കറ്റ് 3 ആർ ബ്ലാക്ക്, റോക്കറ്റ് 3 ജി.ടി. ട്രിപ്പിൾ ബ്ലാക്ക് എന്നിങ്ങനെയാണ് പുതിയ പതിപ്പിന്റെ പേര്. ബൈക്കുകളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 18.50 ലക്ഷം രൂപയാണ് റെഗുലർ മോഡലിന്റെ എക്സ്ഷോറും വില.