
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഞങ്ങൾ കൂട്ടത്തോടെ മത്സരിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് കെ. മുരളീധരൻ. നേമത്ത് ഹൈക്കമാൻഡ് പറഞ്ഞ ഒരു കാര്യമുണ്ട്. ബിജെപിയ‌്ക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ അവർ അക്കൗണ്ട് തുറന്ന സീറ്റാണ് നേമത്തേത്. ആ സീറ്റിൽ അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഇനി കേരളത്തിൽ ബിജെപിയ‌്ക്ക് മുന്നോട്ടു പോകാൻ കഴിയില്ല. അങ്ങനെയാണ് സംസ്ഥാന ഘടകം ശുപാർശ ചെയ‌്ത് താൻ മത്സരിക്കാനുള്ള തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.
'നേമത്ത് ബിജെപിയുടത് അവരുടെ വിജയം എന്നുതന്നെ പറയുന്നത് ശരിയല്ല. ഒ. രാജഗോപാൽ എന്ന സാത്വികനായ മനുഷ്യനെ അവിടുള്ളവർ വിജയിപ്പിച്ചു. ഇത്തവണ നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മൻചാണ്ടിയാണ് ആദ്യം വിളിച്ച് അഭിപ്രായം ചോദിച്ചത്. പിന്നീട് രമേശ് ചെന്നിത്തലയും വിളിച്ചു. വൈകിട്ട് മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും വിളിച്ച് ഹൈക്കമാൻഡിന് ശുപാർശ നൽകുകയാണെന്ന് അറിയിക്കുകയായിരുന്നു'.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം-