
തിരുവനന്തപുരം: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഇളയ ദളപതി വിജയ് പ്രവേശിക്കുമോയെന്ന് ഏവരും ഉറ്റുനോക്കിയ കാര്യമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ നിലപാടുകളൊന്നും പുറത്തുവന്നിട്ടില്ല. രജനീകാന്ത് ബി ജെ പി അനുകൂല രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന സമയത്ത് അതിന് ബദലായാണ് വിജയ്‌യെ കൊണ്ടുവരാനുളള അണിയറ നീക്കങ്ങൾ നടന്നിരുന്നത്. എന്നാൽ വിജയ് തന്നെ ഇടപെട്ട് അതിന് തടയിടുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കേരള കൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാർ വിലയിരുത്തുന്നു...