
ഗുജറാത്ത്: ദൃശ്യം എന്ന വാക്ക് മലയാള സിനിമയ‌്ക്ക് നൽകി ഊർജം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ആദ്യഭാഗത്തെ വെല്ലുന്ന വിജയമാണ് ദൃശ്യം -2വും കൈവരിച്ചത്. എന്നാൽ സിനിമയുടെ പശ്ചാത്തലവുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ചില കുറ്റകൃത്യങ്ങൾ ദൃശ്യം മോഡൽ എന്ന് പേരുവരികയും ചെയ‌്തു. കേരളത്തിനകത്തും പുറത്തും സമാനസംഭവങ്ങൾ നിരവധി ആവർത്തിച്ചു.
ഇപ്പോഴിതാ മറ്റൊരു കേസു കൂടി റിപ്പോർട്ട് ചെയ‌്തിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അവിടുത്തെ പൊലീസ് സ്‌റ്റേഷന്റെ ഉള്ളിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്. പൊലീസ് സ്‌റ്റേഷന്റെ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
തലയോട്ടിയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സ്ത്രീയുടേതാണോ പുരുഷൻന്റേതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. നാലുവർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചില ഭാഗങ്ങൾ കണ്ടെത്താനാകാത്തതും പൊലീസിന് വലയ്‌ക്കുന്നുണ്ട്.