
ദുബായ്: വനിതകളുടെ ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ കൗമാര വിസ്മയം ഷെഫാലി വർമ്മ ഒന്നാാം സ്ഥാനം തിരിച്ചു പിടിച്ചു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് വീണ്ടും പതിനേഴുകാരിയായ ഷെഫാലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ വനിതാ ട്വന്റി-20 ലോകകപ്പിനിടെയാണ് ഷെഫാലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. ഷെഫാലിക്ക് 750 പോയിന്റാണുള്ളത്. ആസ്ട്രേലിയയുടെ ബെത്ത് മൂണിയും ന്യൂസിലൻഡിന്റെ സോഫി ഡിവൈനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഏഴാം സ്ഥാനത്തുള്ള സൃമൃതി മന്ദാനയും ഒമ്പതാം സ്ഥാനത്തുള്ള ജമൈമ റോഡ്രിഗസുമാണ് ഷെഫാലിയിക്കൂടാതെ ആദ്യ പത്ത് റാങ്കുകളിലുള്ള ഇന്ത്യൻ താരങ്ങൾ. ബൗളർമാരിൽ ഏഴാം സ്ഥാനത്തുള്ള ദീപ്തി ശർമ്മയും എട്ടാം സ്ഥാനത്തുള്ള രാധാ യാദവുമാണ് ആദ്യ പത്തുലുള്ള ഇന്ത്യക്കാർ.ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണാണ് ഒന്നാമത്. ആൾറൗണ്ടർമാരിൽ നാലാം സ്ഥാനത്തുള്ള ദീപ്തി ശർമ്മ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.