suresh-babu

കോഴിക്കോട്: കെ പി സി സി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു. കോൺഗ്രസിന്റെ പ്രസക്തി നഷ്‌ടപ്പെട്ടു. കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ബാബു പറഞ്ഞു.

പി സി ചാക്കോ ഇന്നലെ വന്ന് തന്നെ കണ്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കാനാണ് താത്പര്യം. എൽ ഡി എഫ് നേതാക്കൾ വിളിച്ചാൽ ഇക്കാര്യം അറിയിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നു. എൻ സി പിയിൽ വരണമെന്ന് ചാക്കോ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിന് ദേശീയതലത്തിൽ നേതൃത്വമില്ലാതെയായി എന്നും സുരേഷ് ബാബു പറഞ്ഞു.

പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി മാനസികമായി അകന്നു. പാർട്ടി വിട്ടാൽ എന്തു ചെയ്യണമെന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ സുരേഷ് ബാബു കൂടി പാർട്ടി വിടാൻ തീരുമാനിച്ചത് നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.