
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന അഭിനേത്രിയാണ് അദിതി റാവു ഹൈദരി. സോഷ്യൽ മീഡിയയിൽ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബ്ലാക്ക് ഈസ് ദി ന്യൂ ബ്ലാക്ക് എന്ന കാപ്ഷനോട് കൂടി കറുത്ത വസ്ത്രം അണിഞ്ഞാണ് താരം ചിത്രത്തിൽ. ചിത്രം ആരാധകർ ഏറ്റെടുത്തു. ഗായികയുമാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ചിത്രത്തിൽ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്.ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു.റോക് സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.