
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ പ്രസിഡന്റ‌്‌സ് കപ്പ് ട്വന്റി-20 ടൂർണമെന്റിൽ കെ.സി. എ റോയൽസ് ചാമ്പ്യൻമാരായി ഇന്നലെ നടന്ന ഫൈനലിൽ കെ.സി.എ ഈഗിൾസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോയൽസ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഈഗിൾസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടിക്കിറങ്ങിയ റോയൽസ് 18 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി (144/4). 55 പന്തിൽ 81 റൺസ് നേടി പുറത്താകാതെ നിന്ന കൃഷ്ണ പ്രസാദാണ് റോയൽസിന്റെ വിജയശില്പി.കൃഷ്ണ പ്രസാദ് തന്നെയാണ് ഫൈനലിലെ താരവും ടൂർണമെന്റിൽ ഏറ്രവും കൂടുതൽ റൺസ് നേടിയതും.അബ്ദുൾ ബാസിതാണ് മാൻ ഒഫ് ദ സീരിസ്. മനു കൃഷ്ണനാണ് ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ താരം.