
മസ്‌കറ്റ്: രാജ്യത്ത് വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാൻ. മാളുകളിലെ സെയിൽസ്, അക്കൗണ്ടിങ്, കാഷ്യർ, മാനേജ്‌മെന്റ് എന്നീ തസ്തികകളിൽ വിദേശികൾക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളിൽ നിയമനം ഒമാൻ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.രാജ്യത്തെ തൊഴിൽ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. കൊമേഷ്യൽ ആന്റ് കൺസ്യൂമർ മാളുകളിലെ ഉടമകൾ തൊഴിൽ മന്ത്രാലയം അനുശാസിക്കുന്ന പുതിയ നിബന്ധന കർശനമായി പാലിക്കേണ്ടതുണ്ട്. 2021 ജൂലൈ 20 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.ഈ ജോലികളിലെ തൊഴിലാളികൾക്ക് ലൈസൻസുകൾ കാലഹരണപ്പെട്ടതിന് ശേഷം പുതുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.