netanyahu

ടെൽ അവീവ് : ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 12 വർഷമായി പ്രധാനമന്ത്രിയായുള്ള ബെന്യമിൻ നെതന്യാഹു തുടരണമോ എന്ന് തീരുമാനമാകും. 2 വർഷത്തിനിടെ രാജ്യത്ത് നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ എതിരാളികൾ ശക്തമായ പ്രചരണമാണ് ഇത്തവണ നടത്തുന്നത്.

അഭിപ്രായ വോട്ടെടുപ്പുകളിൽ മുന്നിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണെങ്കിലും തൂക്കു മന്ത്രിസഭയ്ക്കാണ് സാദ്ധ്യത എന്നാണ് വിലയിരുത്തൽ. മുൻ ധനമന്ത്രിയും ടിവി അവതാരകനുമായ യയിർ ലപിദിന്റെ (57) നേതൃത്വത്തിലുള്ള യെഷ അറ്റിഡ് പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണു പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിലായിരുന്നു ലപിദ്. അതേ സമയം പൊതു തെരഞ്ഞെടുപ്പിനിടെ രാജ്യത്തെ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. വോട്ടവകാശമുള്ളവരുടെ പേരുകൾ, ഐ.ഡി നമ്പർ, പോളിങ് ബൂത്ത് അടക്കമുള്ള വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്.


രാഷ്ട്രീയ പാർട്ടികൾ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് ഡാറ്റകൾ ചോർത്തിയതെന്ന് ഹാക്കർമാർ പറയുന്നു. . രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ഡേറ്റകൾ ചോർത്തുന്നത് തടയാൻ സർക്കാറിന് സാധിക്കാത്തതെന്നാണ് എതിരാളികൾ പറയുന്നത്.