
ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ഗൂഢാലോചന നടത്തിയ 14 ഭീകരർക്ക് വധശിക്ഷ. ഷെയ്ഖ് ഹസീനയെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഹർക്കത്ത ഉൽ ജിവാദ് അൽ ഇസ്ലാം, ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശി എന്നീ ഭീകരസംഘനകളിലെ അംഗങ്ങളാണെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
2000 ത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ഭീകരർ ഗൂഢാലോചന നടത്തിയത്. പൊതു റാലിയിൽ പ്രധാനമന്ത്രിയെ ബോംബ് വെച്ച് വധിക്കാൻ നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ വിഫലമാക്കുകയായിരുന്നു.
14 പേരിൽ അഞ്ച് പേർ നിലവിൽ ഒളിവിലാണ്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹക്കുറ്റം എന്നീ കേസുകൾ ചുമത്തിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.