gold

ക​മ്പ​ള​ക്കാ​ട്:​ ​ക​മ്പ​ള​ക്കാ​ട് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​നി​ന്നും​ 16​ ​പ​വ​ൻ​ ​സ്വ​ർ​ണ്ണാ​ഭ​ര​ണം​ ​മോ​ഷ്ടി​ച്ച് ​ക​ട​ന്നു​ക​ള​ഞ്ഞ​ ​യു​വാ​വി​നെ​ ​ക​മ്പ​ള​ക്കാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മൈ​ലാ​ടി​ ​അ​ടു​വാ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​ ​(25​)​ ​യെ​യാ​ണ് ​ക​മ്പ​ള​ക്കാ​ട് ​എ​സ്‌.​ഐ​ ​ശ്രീ​ദാ​സും​ ​സം​ഘ​വും​ ​ക​ൽ​പ്പ​റ്റ​യി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​യു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് 5​ ​പ​വ​നോ​ളം​ ​സ്വ​ർ​ണ്ണം​ ​ക​ണ്ടെ​ത്തി.​ ​ബാ​ക്കി​ ​സ്വ​ർ​ണ്ണം​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തും​ ​മ​റ്റു​മാ​യി​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​താ​യാ​ണ് ​ല​ഭി​ച്ച​ ​വി​വ​രം.​ ​സ്വ​ർ​ണ്ണം​ ​വി​റ്റ് ​വാ​ങ്ങി​യ​ ​ലാ​പ് ​ടോ​പ്പും,​ ​ക്യാ​മ​റ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​പൊ​ലീ​സ് ​പ്ര​തി​യി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്തു.​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​ ​മു​മ്പ് ​ക​മ്പ​ള​ക്കാ​ട് ​എ.​ടി.​എം​ ​ക​വ​ർ​ച്ചാ​ ​ശ്ര​മ​ ​കേ​സി​ലെ​ ​പ്ര​തി​യാ​ണ്.
പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​ശേ​ഷം​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.